എറണാകുളം ഹൈക്കോടതി പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനുള്ള ഹരജി തള്ളി.

എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ളവർ ഈ ഹരജി സമർപ്പിച്ചിരുന്നു. പോസ്റ്റൽ വോട്ടിന് അനുമതി നൽകണമെന്നും ഇടക്കാല ഉത്തരവിറക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ കോടതി, വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തിരഞ്ഞെടുപ്പ് ഹരജിയിലൂടെയാണെന്നും റിട്ട് ഹരജിയിലൂടെ അല്ലെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ റൂൾ 27 പ്രകാരം 20,000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റൽ വോട്ട് നിഷേധിക്കുന്നത് ഗുരുതരമായ അവസ്ഥയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും കോടതി വിമർശിച്ചു.

ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ പിടിവാശി കാണിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് വിമർശിച്ചു.

Photo and News Source: Siraj Live