കൊച്ചി: കേരളത്തില്‍ തൂക്കുസഭയെന്നാണ് ടുഡേയ്‌സ് ചാണക്യ സര്‍വേഫലം പ്രവചിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 55 മുതൽ 73 സീറ്റുകള്‍ വരെ നേടുമെന്നും പറയുന്നു. എന്‍ഡിഎ മൂന്ന് മുതൽ പതിനൊന്ന് വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

യുഡിഎഫിന് മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ കൂടുതല്‍ പിന്തുണ ലഭിക്കുമെന്നാണ് സര്‍വേ. മുസ്ലീം വിഭാഗത്തില്‍ 62 ശതമാനവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 53 ശതമാനവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് ഈഴവ, പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രവചനം. നായര്‍ സമുദായം ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നും സര്‍വേയില്‍ പറയുന്നു.

നായര്‍ വിഭാഗം 18 ശതമാനവും മുസ്ലീം 33 ശതമാനവും ഈഴവ 47 ശതമാനവും ക്രിസ്ത്യന്‍ 34 ശതമാനവും പട്ടികജാതി 49 ശതമാനവും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് നായര്‍ വിഭാഗത്തില്‍ 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. മുസ്ലീം വിഭാഗത്തില്‍ നിന്ന് 4 ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ ഈഴവയില്‍ 32 ശതമാനവും പട്ടികജാതിയില്‍ 18 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

Photo and News Source: Siraj Live