കൊച്ചി: മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിലെ നാലാം പാദത്തിൽ മോത്തിലാൽ ഓസ്‌വാൾ 661 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭത്തിൽ 25 ശതമാനം വർധനവുണ്ടായി. ഏതെങ്കിലും ഒരു പാദത്തിൽ കമ്പനി നേടുന്നതിൽ വച്ച് ഏറ്റവും ഉയർന്ന അറ്റാദായമാണിത്.
വാർഷിക കണക്കെടുപ്പിൽ ലാഭം 16 ശതമാനം വർധിച്ച് 2360 കോടി രൂപയിലെത്തി. അസറ്റ് മാനേജ്‌മന്റ്, ക്യാപിറ്റൽ മാർക്കറ്റ്, ഹൗസിംഗ് ഫിനാൻസ്, വെൽത്ത് മാനേജ്‌മന്റ് വിഭാഗങ്ങൾ മികച്ച വളർച്ച രേഖപ്പെടുത്തി.
നാലാം പാദത്തിൽ അസറ്റ് മാനേജ്‌മന്റ് വിഭാഗം 63 ശതമാനം വർധനവോടെ 249 കോടി രൂപ ലഭിച്ചു. സ്വകാര്യ വെൽത്ത് മാനേജ്‌മന്റിൽ 88 കോടി രൂപയും മൂലധന വിപണിയിൽ 75 കോടി രൂപയും ലാഭമായി. ഹൗസിംഗ് ഫിനാൻസ് 61 ശതമാനം വർധനവോടെ 59 കോടി രൂപ നേടി.
Photo and News Source: Malayalam Express










