ദുബൈ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയിട്ടും ടിക്കറ്റ് നിരക്ക് കുറയുന്നില്ല. പ്രവാസികൾക്ക് ഈ വർധനവ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. ഏപ്രിൽ മാസം യാത്രക്കാർ കുറവുള്ള സമയമായിരുന്നിട്ടും 30 മുതൽ 35 ശതമാനം വരെ നിരക്ക് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവില വർധനയും വിമാനങ്ങളുടെ എണ്ണം കുറഞ്ഞതുമാണ് പ്രധാന കാരണം.
വൺവേ ടിക്കറ്റുകൾക്ക് 300 മുതൽ 400 ദിർഹം ഉണ്ടായിരുന്നത് ഇപ്പോൾ 1,300 മുതൽ 1,800 ദിർഹം വരെയാണ്. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്ക് കൂടുതലാണ്. പ്രത്യേകിച്ച് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് 2,000 ദിർഹത്തിന് മുകളിലാണ് നിരക്ക്. മെയ് ഒന്നിനോടടുപ്പിച്ച് കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് 4,114 ദിർഹം വരെ എത്തിയതായും റിപ്പോർട്ടുകളുണ്ട്. ഓഫ് സീസണിലും ഉയർന്ന നിരക്ക് പ്രവാസികളെ ബാധിക്കുന്നു.
എമിറേറ്റ്സ്, ഇത്തിഹാദ് പോലുള്ള എയർലൈനുകളിലെ ഇക്കോണമി സീറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതിനാൽ ബിസിനസ്, പ്രീമിയം സീറ്റുകൾ മാത്രമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
Photo and News Source: Malayalam Express










