തൃശൂരിലെ കോടാലിയിൽ പാമ്പുകടിയേറ്റ് മരണമടഞ്ഞ ആല്‍ജോയുടെ മൂത്ത സഹോദരൻ അനോഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇന്നവൈകീട്ട് നാലരയോടെ അനോഷിനെ വിട്ടയച്ചു. ഡോക്ടർമാരും നഴ്‌സുമാരും പൂക്കൾ നൽകി അനോഷിനെ യാത്രയാക്കി. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു.

പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർ രമേഷ് സ്ഥിരീകരിച്ചു. ന്യൂറോ പ്രശ്‌നങ്ങളും ശ്വാസതടസ്സവും പൂർണ്ണമായും ഭേദമായെന്നാണ് വൈദ്യരുടെ അഭിപ്രായം. കഴിഞ്ഞ 19-ന് പുലർച്ചെ കിടപ്പുമുറിയിൽ വെച്ച് ശംഖുവരയൻ പാമ്പ് ആല്‍ജോയെയും അനോഷിനെയും കടിച്ചിരുന്നു. ആല്‍ജോ മരിച്ച വിവരം അനോഷിന് പിന്നീടാണ് അറിയിച്ചത്.

കുടുംബത്തിന് ആശ്വാസമായ അനോഷിന്റെ മടങ്ങിവരവാണ്. വീടിനുള്ളിൽ തന്നെ പലപ്രാവശ്യം ശംഖുവരയൻ പാമ്പുകളെ കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ അന്വേഷണത്തിൽ കല്ലുകെട്ടിയ വീടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Photo and News Source: Siraj Live