തമിഴ് സിനിമയിലെ പ്രമുഖ സംഗീത സംവിധായകൻ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഗായിക സ്വാഗത എസ് കൃഷ്ണൻ വെളിപ്പെടുത്തിയത് വിവാദമാകുന്നു. ചെന്നൈയിൽ നിന്ന് ഋഷികേശിലേക്ക് സ്വയം പറിച്ചു നട്ടതായും സിനിമാ മേഖലയിൽ നിന്ന് മാറിയതായും അവർ പറയുന്നു. സംഗീത സംവിധായകന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു പീഡനം. സൗണ്ട് പ്രൂഫ് മുറിയിലായിരുന്നു സംഭവം. അതിനാൽ അലറി വിളിച്ചാലും ആരും കേള്ക്കില്ലെന്നും സ്വാഗത പറയുന്നു. മുറിയിൽ സിസിടിവി ക്യാമറകളും ഒളിക്യാമറകളും ഉണ്ടായിരുന്നു.
പീഡനം ക്യാമറയിൽ പകരുകയും ഭീഷണി മുഖേന സംഭവം മറച്ചു വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. സംഗീത സംവിധായകനെ മദ്രാസിന്റെ എപ്സ്റ്റീന് എന്നാണ് സ്വാഗത വിളിക്കുന്നത്. സ്ത്രീകളെ സാമ്പത്തികമായി സഹായിച്ചശേഷം അവരുടെ മേൽ അധികാരം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതി എന്നും അവർ പറയുന്നു.
Photo and News Source: Samakalika Malayalam









