കൊച്ചി: ഓൺലൈൻ ഷോപ്പിംഗിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന ഫ്ലിപ്കാർട്ട്, കാർഡ് പേയ്‌മെന്റുകൾക്ക് ബയോമെട്രിക് സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. രാജ്യത്തെ പ്രമുഖ ബാങ്കായ ആക്സിസ് ബാങ്കും ഫിൻടെക് പ്ലാറ്റ്‌ഫോമായ പേയുവും ചേർന്ന് നടപ്പിലാക്കുന്ന ഈ സംവിധാനം, എസ്എംഎസ് ഒടിപിക്ക് പകരം വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ വഴി പണമിടപാടുകൾ സുരക്ഷിതമാക്കുന്നു.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ സേവനം, സിം സ്വാപ്പിംഗ്, ഒടിപി തട്ടിപ്പുകൾ തുടങ്ങിയ വെല്ലുവിളികൾക്ക് പരിഹാരം കാണിക്കുന്നു. ഉപഭോക്താക്കൾക്ക് ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാനും സാധിക്കുന്നു. നിലവിൽ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന ഓൺലൈൻ പേയ്‌മെന്റ് മേഖലയ്ക്ക് ഈ സംവിധാനം ഒരു വഴിത്തിരിവാകുമെന്ന് ഫ്ലിപ്കാർട്ടിന്റെ വൈസ് പ്രസിഡന്റ് ഗൗരവ് അറോറ അഭിപ്രായപ്പെട്ടു.

Photo and News Source: Malayalam Express