ബജാജ് ഓട്ടോ ലിമിറ്റഡ് പുതിയ പൾസർ NS400Z ബൈക്കിന്റെ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പുണെയിൽ നടന്ന ചടങ്ങിലാണ് 349 സിസി എഞ്ചിനോടെയുള്ള പുതിയ മോഡൽ പ്രദർശിപ്പിച്ചത്. എഞ്ചിന്റെ ശേഷി പരിഷ്കരിച്ചതിലൂടെ 18% ജിഎസ്ടി നിരക്കിൽ എത്തിയിരിക്കുന്നു. ഇതോടെ 24,500 രൂപ വരെ ലാഭം ലഭിക്കും. 1,80,092 രൂപയാണ് പുതിയ വില. ഡല്‍ഹി എക്സ്ഷോറൂം വിലയാണിത്.
മുൻ മോഡലിനെ അപേക്ഷിച്ച് ഇൻഷുറൻസ്, രജിസ്ട്രേഷൻ ചാർജ്ജ് എന്നിവയിൽ ലാഭം ലഭിക്കുന്നു. പ്രകടനത്തിൽ യാതൊരു കുറവും ഇല്ലെന്ന് ബജാജ് വ്യക്തമാക്കുന്നു. ലിക്വിഡ് കൂള്ഡ് എഞ്ചിന് 40.6 PS പവർ ലഭിക്കും. 247 PS പവർ-ടു-വെയ്റ്റ് റേഷ്യോയും മികച്ചതാണ്. നാല് റൈഡ് മോഡുകളും ഉള്ള ഈ ബൈക്ക്, സെഗ്മെന്റിലെ ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള മോഡലായി തുടരുന്നു.
പ്രകടനവും സൗകര്യവും ഒരുപോലെ നിലനിർത്തി, സാധാരണക്കാരും ഈ ഹൈ-പെർഫോമൻസ് ബൈക്ക് വാങ്ങാൻ കഴിയും എന്നതാണ് പ്രധാന പ്രത്യേകത.
Photo and News Source: DriveSpark










