കോഴിക്കോട്: 86 സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്ന് മുൻ എംഎൽഎ പിവി അൻവർ പ്രതീക്ഷിക്കുന്നു. കേരളത്തിൽ ഭരണവിരുദ്ധ തരംഗം ഉണ്ടാകുമെന്നതിനേക്കാൾ പിണറായിസം ചർച്ചാവിഷയമായി മാറിയെന്നും 2021-ൽ പിണറായിയുടെ വ്യക്തിത്വത്തിന് എല്ലാ മണ്ഡലത്തിലും വോട്ടുകൾ ലഭിച്ചിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 2026 ആയപ്പോഴേക്കും സ്ഥിതി മാറി.

മുഹമ്മദ് റിയാസിന് അപ്രമാധിത്യം ഉണ്ടായെന്നും സിപിഎമ്മിൽ കുടുംബാധിപത്യം നടക്കുന്നുവെന്നും യുഡിഎഫിൽ എത്തിയ അൻവർ ആരോപിച്ചു. പാർട്ടി സഖാക്കളുടെ വോട്ടുകൾ ചോർന്നുവെന്നും എൽഡിഎഫ് ജില്ലാ നേതൃത്വത്തിന് നൽകിയ കണക്കുകൾ പ്രാദേശിക ഘടകങ്ങളിൽ നിന്ന് ലഭിച്ചതാണെന്നും 65,000 വോട്ടിന് മുകളിൽ റിയാസിന് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ നടന്ന് പോകുമെന്ന് അൻവർ വെല്ലുവിളിച്ചു. എതിർ സ്ഥാനാർത്ഥി മുഹമ്മദ് റിയാസിനോടും തല മൊട്ടയടിക്കാൻ തയ്യാറാണോ എന്ന് വെല്ലുവിളി ഉയർത്തി.

Photo and News Source: Sathyam Online