ഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേര സമർപ്പിച്ച മുന്കൂർ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വച്ചു.
വ്യാഴാഴ്ച ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ട ശേഷം തീരുമാനം മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകളും വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുമുണ്ടെന്നാണ് പവൻ ഖേര ആരോപിച്ചത്.
ഗുവാഹത്തി ക്രൈംബ്രാഞ്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഖേര മുന്കൂർ ജാമ്യം തേടുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പാസ്പോർട്ട് രേഖകളെക്കുറിച്ച് കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു.
മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ് വി. ഹാജരായി. ആരോപണങ്ങൾ വിചാരണയില്‍ തെളിയിക്കപ്പെടേണ്ടതാണെന്നും അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. മുന്കൂർ ജാമ്യം നിഷേധിച്ച ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച പവൻ ഖേരയ്ക്ക് തെലങ്കാന ഹൈക്കോടതി ഏഴ് ദിവസത്തെ ട്രാൻസിറ്റ് ജാമ്യം നൽകിയിരുന്നു.
Photo and News Source: Sathyam Online









