നെയ്യ്, പാചകക്കൂട്ടിലെ സ്ഥിരസാന്നിധ്യമായ ഭക്ഷണപദാർത്ഥമാണ്. രുചി മാത്രമല്ല, ആയുർവേദത്തിൽ ഔഷധഗുണങ്ങളുള്ളതായും കണക്കാക്കുന്നു. വേനൽക്കാലത്തും നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നെയ്യ് ശരീരത്തെ തണുപ്പിക്കുകയും താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, സംസ്‌കരിക്കാത്ത കൊഴുപ്പ് എന്നിവ നെയ്യിലടങ്ങിയിരിക്കുന്നു. ഇവ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
നെയ്യിലെ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ദഹനത്തിന് സഹായകരമാണ്. ഗ്യാസ്ട്രിക് ആസിഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ബ്യൂട്ടിറിക് ആസിഡ് പ്രതിരോധ സംവിധാനം ശക്തമാക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും വരൾച്ച മാറ്റാൻ നെയ്യ് നേരിട്ട് പുരട്ടുന്നത് നല്ലതാണ്. നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
Photo and News Source: Samakalika Malayalam










