ശൂരനാട്: സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ നഗ്നചിത്രം വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിലായി. അടൂർ കെ.ഐ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ. ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെ ശൂരനാട് പോലീസിന്റെ പ്രത്യേക സംഘം പിടികൂടി.

പെൺകുട്ടിയുടെ കുടുംബത്തെ ഇയാൾക്ക് നേരത്തേ അറിയാമായിരുന്നു. ആറു വർഷം മുൻപ് പ്രായപൂർത്തിയാകാത്തപ്പോൾ പെൺകുട്ടിയുടെ ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽനിന്ന് അവിനാഷ് ശേഖരിച്ചു. ഈ ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും അമ്മയുടെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

മറ്റാരോ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതാണെന്നും കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ സ്വർണാഭരണവും പണവും നൽകണമെന്നും അവൻ ആവശ്യപ്പെട്ടു. 15 പവൻ ലഭിക്കാതിരുന്നാൽ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. റൂറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Photo and News Source: Kerala Online News