ന്യൂഡൽഹിയിൽ, ബലാത്സംഗത്തെ അതിജീവിച്ച 15 വയസ്സുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി. നിലവിലെ നിയമപ്രകാരം 20 ആഴ്ചയ്ക്ക് ശേഷം ഗർഭച്ഛിദ്രം അനുവദിക്കുന്നില്ല. എന്നാൽ, ഈ സാഹചര്യത്തിൽ സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി.
അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങൾ പരിഗണിച്ചുകൊണ്ട്, ഗർഭം തുടരാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എങ്കിലും, എയിംസ് ഈ തീരുമാനത്തെ എതിർത്തു. ഭ്രൂണത്തെ പുറത്തെടുത്താൽ അമ്മയ്ക്ക് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകി.
അന്തിമ തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താൽപ്പര്യത്തിനനുസരിച്ചാകണമെന്നും ശരിയായ തീരുമാനമെടുക്കാൻ ആരോഗ്യരംഗത്തെ വിദഗ്ധർ അവരെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ബലാത്സംഗത്തെ തുടർന്നുള്ള ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് അവളുടെ മാനസിക ആഘാതം വർദ്ധിപ്പിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
Photo and News Source: Mathrubhumi










