ഐ. പി. എല്‍ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇരുന്ന് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് റിയാൻ പരാഗിനെതിരെ ബി. സി. സി. ഐ 25 ലക്ഷം രൂപ പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് ഈ പിഴ. പരാഗിന്റെ ഇ-സിഗരറ്റ് ഉപയോഗം സോഷ്യല്‍ മീഡിയില്‍ വൈറലായതിനെ തുടര്‍ന്ന് ബി. സി. സി. ഐ അച്ചടക്ക നടപടി സ്വീകരിച്ചു. പരാഗ് ലെവല്‍ ഒന്നില്‍പ്പെട്ട കുറ്റത്തിന് വിധേയനായി.

കൂടാതെ ഒരു പോയിന്റും കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനുശേഷം പരാഗ് ഇ-സിഗരറ്റ് വലിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ പരാഗിനെതിരെ ശക്തമായ ആവശ്യങ്ങള്‍ ഉയരുകയും ബി. സി. സി. ഐ അച്ചടക്ക നടപടി പ്രഖ്യാപിക്കുകയും ചെയ്തു.

Photo and News Source: Kairali News