ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ മാത്രം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം, കേരളീയ നൃത്തനാടക കലാരൂപമാണ്. കഥകളിയുടെ മൂലകലയായി കരുതപ്പെടുന്ന ഇത് കോഴിക്കോട് സാമൂതിരി മാനവേദ രാജയുടെ ‘കൃഷ്ണഗീതി’ എന്ന സംസ്‌കൃത കാവ്യത്തിൽ നിന്നാണ് ഉടലെടുത്തത്. ജയദേവരുടെ ‘ഗീതാഗോവിന്ദ’ത്തെ അടിസ്ഥാനമാക്കി രചിച്ച ഈ കാവ്യം, ഭാഗവതത്തിലെ കൃഷ്ണാവതാര കഥകളെ എട്ട് ദശകങ്ങളായി അവതരിപ്പിക്കുന്നു. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട ‘കൃഷ്ണാഷ്ടകം’ എന്നറിയപ്പെടുന്ന ഈ കൃതി ദേവഭാഷയിലാണ്. കൃഷ്ണഗീതി എന്ന സാഹിത്യ സൃഷ്ടി കൃഷ്ണനാട്ടം എന്ന ദൃശ്യകലയായി പരിണമിച്ചു.

ഭഗവദ്ഭക്തിയുടെയും ആദ്ധ്യാത്മികതയുടെയും അടിത്തറയിലാണ് ഈ കലാരൂപം വളർന്നത്. വില്വമംഗലം സ്വാമിയാരുടെ സഹായത്തോടെ ഉണ്ണിക്കണ്ണന്റെ ദർശനം നേടിയ മാനവേദ രാജ, ഭക്തിയിലും സേവനത്തിലും മുഴുകി. അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൃഷ്ണചരണങ്ങൾ അലിഞ്ഞു ചേരുകയും, സരസ്വതി അനുഗ്രഹത്താൽ ശ്രവണ കീര്‍തികളിൽ പുഷ്പിക്കുകയും ചെയ്തു.

Photo and News Source: Janmabhumi