പുരാണ കഥകളിലെ ശക്തരായ സ്ത്രീകളിലൊരാളാണ് സത്യവതി. അവർ നേരിട്ട യാതനകളും തീരുമാനങ്ങളുമാണ് മഹാഭാരതത്തിന്റെ തുടക്കം കുറിച്ചത്. ബ്രാഹ്‌മണ ശാപത്തെ തുടർന്ന് യമുനയിൽ മത്സ്യമായി ജീവിച്ച അദ്രിജയ്ക്ക് ജനിച്ച മകളാണ് സത്യവതി. ഉപരിചര വസുവിന്റെ ശുക്ലം യമുനയിൽ വീണപ്പോൾ അത് ഭക്ഷിച്ച അദ്രിജയുടെ ഉദരത്തിൽ രണ്ടു കുട്ടികൾ ജനിച്ചു. പിന്നീട് മുക്കുവന്റെ പിടിയിലായ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് രണ്ടു കുട്ടികളെ കണ്ടെത്തി.
രാജാവ് ആണ്‍കുട്ടിയെ സ്വീകരിക്കുകയും പെണ്‍കുട്ടിയെ മുക്കുവന് തിരികെ നൽകുകയും ചെയ്തു. മത്സ്യഗന്ധവും കറുപ്പും ഉള്ളതുകൊണ്ട് മത്സ്യഗന്ധിയും കാളിയുമായി അറിയപ്പെട്ട സത്യവതി മുക്കുവന്റെ മകളായി വളർന്നു. അവളുടെ ജീവിതം പിന്നീട് പാണ്ഡവ-കൗരവ കഥകളുടെ തുടക്കമായി മാറി.
Photo and News Source: Janmabhumi









