ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെൻഷന്‍ മൂലം വിവാദത്തിലായ പ്രശസ്ത മലയാളി ഇൻഫ്ലുവൻസർ അശ്വനി (പേര്‍പ്പിള്‍ ഹാല്‍സിയന്‍) തന്റെ അക്കൗണ്ട് നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി. മാസ് റിപ്പോർട്ടിംഗ് മൂലം തന്റെ അക്കൗണ്ട് പൂട്ടിയതാണെന്ന വാദം തെറ്റാണെന്ന് അവർ വ്യക്തമാക്കി. തന്നെ ഒരു വലിയ ഓൺലൈൻ തട്ടിപ്പിന് (ಸ್ಕാം) ഇരയാക്കിയതാണെന്നും അശ്വനി പറഞ്ഞു. ബൗദ്ധിക സ്വത്തവകാശ ലംഘനമെന്നാരോപിച്ച് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടു.

എന്നാൽ, മറ്റൊരാളുടെ വീഡിയോ പോയിട്ട് ഒരു സ്റ്റോറി പോലും താൻ ഉപയോഗിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. കോപ്പിറൈറ്റ് ക്ലെയിം ചെയ്ത ചിലരിൽ നിന്ന് പണം നല്കിയാൽ ക്ലെയിം പിൻവലിക്കാമെന്ന വാഗ്ദാനം ലഭിച്ചതോടെ, ഇതൊരു ആസൂത്രിതമായ തട്ടിപ്പാണെന്ന് അവർ മനസ്സിലാക്കി. മാസ് റിപ്പോർട്ടിംഗ് കൊണ്ട് മാത്രം ഒരു അക്കൗണ്ടും നഷ്ടപ്പെടില്ലെന്നും അതിന് നിയമലംഘനങ്ങളുണ്ടാകണമെന്നും അവർ ചൂണ്ടിക്കാട്ടി.

Photo and News Source: Malayali Life