തിരുവനന്തപുരം കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ ആറംഗ സംഘത്തെ ആന്റി ടെററിസ്റ്റ് സ്ക്വാഡും കഴക്കൂട്ടം പോലീസും ചേർന്ന് പിടികൂടി. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃത കുടിയേറ്റത്തിന് പിടിയിലായ സുമി, ഇദ്ഖാനൂൻ എന്നീ ബംഗ്ലാദേശി യുവതികളെയും കസ്റ്റഡിയിലെടുത്തു.
വാടകവീട്ടിൽ നിന്ന് രണ്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ആറം സംഘം കാര്യവട്ടം മേനല്ലൂരിൽ ഇരുനില വീട് വാടകയ്‌ക്കെടുത്ത് പ്രവർത്തിച്ചിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയിൽ ഇവരെ പിടികൂടി. രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകൾ നടത്തുന്നുണ്ട്.
Photo and News Source: Janmabhumi









