ഡബ്ലിനിൽ: അയർലണ്ടിലെ സെൻട്രൽ ബാങ്കിന്റെ പുതിയ ഗവേഷണ റിപ്പോർട്ടിൽ, പ്രായപൂർത്തിയായ മൂന്നിൽ ഒരാൾ (35%) ഓൺലൈൻ തട്ടിപ്പിനിരയാകുന്നതായി വെളിപ്പെടുത്തുന്നു. ഈ ഗവേഷണം 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ 3,000 പേരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ്.
ഈ റിപ്പോർട്ടിൽ, തട്ടിപ്പിനിരയായവരിൽ മൂന്നിലൊന്നിലധികം പേർ ഇത് റിപ്പോർട്ട് ചെയ്യാത്തതും കണ്ടെത്തിയിട്ടുണ്ട്. മിക്ക ഇരകൾക്കും ചെറിയ തുകകളാണ് നഷ്ടപ്പെട്ടത്. 39% പേര് 249 യൂറോയില് താഴെ നഷ്ടപ്പെട്ടു. നിക്ഷേപ തട്ടിപ്പ് ഏറ്റവും ആശങ്കപ്പെടുത്തുന്നതായി ബാങ്ക് വ്യക്തമാക്കുന്നു.
ഓൺലൈൻ പര്‍ച്ചേയ്സുകളിലൂടെയാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 48% പേരും ഈ വഴിയാണ് പണം നഷ്ടപ്പെട്ടത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് (34%), ഡെലിവറി സർവീസ് ആളുമാറാട്ടം (15%), ഫിഷിംഗ്/ഇമെയിൽ തട്ടിപ്പുകൾ (13%) എന്നിവയും വ്യാപകമാണ്. ഓൺലൈനിൽ അപക്വമായ ഇടപെടലാണ് പ്രധാന കാരണം.
Photo and News Source: Sathyam Online









