കോഴിക്കോട്: അദ്ധ്യാപകനും പ്രഭാഷകനുമായ കെ.സി. വിനയരാജ് രചിച്ച ‘ബി പോസിറ്റീവ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കവി പി.കെ. ഗോപി മാധ്യമ പ്രവർത്തക ജി. അനന്യയ്‌ക്ക് ആദ്യ പ്രതി കൈമാറി.
സുന്ദരമായ ലോകത്തിന്റെ മധുരമായ അംശങ്ങൾ ഹൃദ്യമായി പകർന്നുകൊടുക്കുന്ന സവിശേഷ സ്വഭാവമാണ് വിനയരാജിന്റെ പുസ്തകത്തിനുള്ളതെന്ന് പി.കെ. ഗോപി പ്രശംസിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അധ്യക്ഷനായ സമ്മേളനത്തിൽ ഡോ. ഗോപി പുതുക്കോട്, കേസരി മുഖ്യ പത്രാധിപർ ഡോ. എൻ.ആർ. മധു, അമരവാണി പത്രാധിപർ ടി.പി. ഗംഗാധരൻ, കെ.പി. ശ്രീജിത്ത്, എം. സത്യൻ എന്നിവർ സംസാരിച്ചു.
പുസ്തകത്തിന്റെ പ്രസിദ്ധീകരണം പൂര്‍ണാപബ്ലിക്കേഷന്‍സ് നിർവഹിച്ചു. പുസ്തകത്തിന്റെ പ്രകാശനത്തോടെ വിനയരാജ് മറ്റുള്ളവരോട് മറുമൊഴി പകർന്നു.
Photo and News Source: Janmabhumi









