വേനൽക്കാലം വരണ്ട ചർമമുള്ളവർക്കും സെൻസിറ്റിവ് ചർമമുള്ളവർക്കും ഏറ്റവും ഭയങ്കരമാണ്. ഈ കാലയളവിൽ ചർമത്തിന് ഏറ്റവും അനുയോജ്യമായ ഉത്പന്നമാണ് റോസ് വാട്ടർ. ചർമത്തിലെ ഈർപ്പം നിലനിർത്താനും പിഎച്ച് നില ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.

പനിനീരിനെ തടയാനും റോസ് വാട്ടർ ഫലപ്രദമാണ്. ഇത് ഒരേ സമയം ടോണർ ആയും മോയ്സ്ചൈസറായും ഉപയോഗിക്കാം. ചർമത്തിൽ മുറിവുകളോ പൊള്ളലുകളോ ഉണ്ടാകുമ്പോൾ അണുബാധ തടയാനും ഇത് സഹായിക്കുന്നു. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ചുവപ്പും ബാക്ടീരിയകളുടെ വളർച്ചയും കുറയ്ക്കുന്നു.

സൂര്യതപത്തിൽ നിന്നുള്ള കേടുപാടുകൾ നീക്കാനും എക്സിമ, റോസേഷ്യ മൂലമുള്ള ചൊറിച്ചിൽ കുറയ്ക്കാനും റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. അമിതമായ എണ്ണമയം നിയന്ത്രിച്ച് മുഖക്കുരു വരുന്നത് കുറയ്ക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഇലാസ്തികത വർധിപ്പിക്കാനും റോസ് വാട്ടറിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.

Photo and News Source: Samakalika Malayalam