പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ഇന്‍ഡെല്‍ മണി, സിഎഫ്ഒ സ്ഥാനത്തേക്ക് വിനോദ് പണിക്കരെ നിയമിച്ചു. ഏപ്രിൽ 29, 2026 മുതൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് പോകും. 38 വർഷത്തെ ധനകാര്യ രംഗത്തെ അനുഭവമുള്ള വിനോദ് പണിക്കർ, എൻബിഎഫ്സി, മീഡിയ, എഫ്എംസിജി മേഖലകളിൽ വിദഗ്ദ്ധനാണ്. വലിയ തോതിലുള്ള ധന സമാഹരണം, ബിസിനസ് പുനസംഘടന, സാമ്പത്തിക തന്ത്രങ്ങൾ, ഓഡിറ്റ് തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യം കമ്പനിയുടെ വളർച്ചക്ക് ഗുണകരമാകുമെന്ന് സിഇഒ ഉമേഷ് മോഹനൻ അഭിപ്രായപ്പെട്ടു.

വിനോദ് പണിക്കരുടെ ധനകാര്യ മേഖലയിലുള്ള അഗാധമായ അറിവും റിസ്ക് മാനേജ്മെന്റ് കഴിവുകളും ഇന്‍ഡെല്‍ മണിയുടെ വികസനത്തിന് തുടക്കം കുറിക്കും. സ്വർണ്ണ വായ്പാ മേഖലയിലെ മുൻനിര എൻബിഎഫ്സിയായ കമ്പനിയിൽ സിഎഫ്ഒ ആയി ചേരാനുള്ള അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കമ്പനി പ്രതിവർഷം 15,000 കോടി രൂപ വായ്പ നൽകുന്നുണ്ട്. 4,100 കോടി രൂപയിലധികം ലോണുകൾ വിതരണം ചെയ്യുന്നതോടെ, മികച്ച ഭാവി പ്രതീക്ഷിക്കുന്നു.

Photo and News Source: Dhanam