കൊല്ലത്ത് എട്ടുവയസുകാരിയായ നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരണമടഞ്ഞ സംഭവത്തിൽ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാരെ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് എഫ്. ഐ. ആറ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാവ് ആശുപത്രിയിലെ ചികിത്സാപിഴവുകളെ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. വാക്‌സിന്‍ എടുത്തതിലെ അപാകതയായിരുന്നു പ്രധാന പ്രശ്നം. സൂപ്രണ്ടടക്കം നാല് പേരെ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ച ഉണ്ടായെന്നും ചികിത്സയില്‍ ഉദാസീനത കാണിച്ചു എന്നും എഫ്. ഐ. ആറില്‍ പറയുന്നു. ചികിത്സാപിഴവുകള്‍ മറച്ചുവെച്ചതായും ആരോപണം ഉയരുന്നു. ഇമ്മ്യുണോഗ്ലോബില്‍ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ ഉണ്ടായ തെറ്റുകളാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

Photo and News Source: 24 News