ഹൈദരാബാദിലെ ഗോസാങ്കി കോളനിയിൽ കൊടാണ്ടം ശിവജി കൊല്ലപ്പെട്ട സംഭവം. ഭാര്യ ലക്ഷ്മി പോലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാത്രി അത്താഴത്തിന് ചിക്കന്‍ കറി തയ്യാറാക്കാത്തതിനെ തുടർന്ന് ദമ്പതിമാർ തമ്മിൽ വാക്കേറ്റമുണ്ടായി. ബഹളം കേട്ട് ബന്ധുക്കൾ ഇരുവരെയും പിടിച്ചുമാറ്റി. എന്നാൽ ശിവജി ഭാര്യയെ രൂക്ഷമായി കുറ്റപ്പെടുത്തിയെന്നും അയൽവാസികൾ പറയുന്നു.
ലക്ഷ്മി കയ്യിലുണ്ടായിരുന്ന അരിവാളെടുത്ത് ശിവജിയെ വെട്ടിയെന്നാണ് സംഭവം. കഴുത്തിന് ഗുരുതരമായി മുറിവേറ്റ ശിവജി ഉടനെ മരിച്ചു. രക്തനഷ്ടം മൂലമാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. ആറുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെണ്മക്കളുണ്ട്. പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നു.
Photo and News Source: Siraj Live










