മലപ്പുറത്ത് നടന്ന ഒരു കേസിൽ, നിതിൻ മോഹൻദാസ് എന്നയാളെ അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സുമുതൽ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെ വില്പന നടത്തിയെന്നാണ് കേസ്. ബന്ധുക്കളായ പെൺകുട്ടികളുടെ ചിത്രങ്ങൾ വരെ മോർഫ് ചെയ്‌തതായി പോലീസ് പറയുന്നു. ടെലഗ്രാമിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് നടത്തിയത്. നിതിന്റെ ഉപയോഗിച്ച ഡിവൈസിൽ നിന്ന് ക്രൈം നടന്നതായി പോലീസ് കണ്ടെത്തി.

അടുപ്പക്കാരായ പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ കയറി ചിത്രങ്ങൾ മോർഫ് ചെയ്‌താണ് വില്പന നടത്തിയത്.

Photo and News Source: 24 News