വേനൽക്കാലത്ത് തണുപ്പിക്കാൻ തണ്ണിമത്തൻ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ മുംബൈയിൽ തണ്ണിമത്തൻ കഴിച്ച നാലംഗ കുടുംബം രാത്രി ഒരു മണിക്ക് മരണമടഞ്ഞ സംഭവം പലരെയും ഞെട്ടിച്ചു. ശരിക്കും തണ്ണിമത്തൻ അപകടകരമാണോ?
തണ്ണിമത്തനിൽ വെള്ളവും പ്രകൃതിദത്തമായ പഞ്ചസാരയും കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ബാക്റ്റീരിയയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഗ്ലൂക്കോസ് വെള്ളം കുത്തിവെക്കുന്നത് ബാക്റ്റീരിയ വളർച്ചയെ വർധിപ്പിക്കുന്നു. സാൽമോണല്ല, ലിസ്റ്റെറിയോസിസ്, ഇകോളി ഇൻഫെക്ഷൻ എന്നിവ തണ്ണിമത്തനിലൂടെ പകരാം. ഇത് വയറിളക്കം, ഛർദി, കടുത്ത വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ചികിത്സ ലഭിക്കാതെ വന്നാൽ മരണത്തിനും ഇടയാക്കാം.
തണ്ണിമത്തൻ കഴിക്കുന്ന സമയവും ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി എട്ട് മണിക്ക് ശേഷം പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഉറങ്ങുമ്പോൾ ദഹനം ശരിയായി നടക്കില്ല. രാവിലെയും ഭക്ഷണ സമയത്തും വൈകുന്നേരത്തും തണ്ണിമത്തൻ കഴിക്കുന്നതാണ് നല്ലത്. രാത്രി കഴിച്ചതുകൊണ്ട് തണ്ണിമത്തനിലൂടെ ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Photo and News Source: Kerala Online News









