ടെഹ്‌റാൻ: അമേരിക്കയുടെ ഉപരോധം ഇറാന്റെ എണ്ണ വ്യാപാരത്തെ തകിടം മറിച്ചു. സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞതോടെ, എണ്ണ ഉല്‍പ്പാദനം നിർത്തേണ്ടി വരുമെന്ന സ്ഥിതി. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം കാരണം എണ്ണ കയറ്റുമതി തടസ്സപ്പെട്ടു. സംഭരണ ശേഷി അതിവേഗം കുറയുന്നു. സംഭരണ ടാങ്കുകളും ഫ്‌ലോട്ടിംഗ് സൗകര്യങ്ങളും നിറഞ്ഞു. ഇറാന് സംഭരണ ഇടം തീരെ കുറയുകയാണ്. വരും ആഴ്ചകളിൽ ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കേണ്ടി വരും.

ക്രൂഡ് ഓയില്‍ സംഭരിക്കാൻ ഇടമില്ലാത്തതിനാൽ എണ്ണക്കിണറുകളും അടച്ചുപൂട്ടേണ്ടി വരും. കെപ്ലർ റിപ്പോർട്ട് പ്രകാരം, ഇറാന് ഇനി 12 മുതൽ 22 ദിവസത്തെ സംഭരണ ശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത് ഉല്‍പ്പാദനം നിർത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.

Photo and News Source: Newsthen