കൊച്ചി: ബുധാഴ്ച (29. 04. 2026) രാവിലെ സ്വർണ്ണവില അമ്പരപ്പിക്കുന്ന രീതിയിൽ ഉയർന്നെങ്കിലും ഉച്ചക്ക് വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വർണ്ണത്തിന് രാവിലെ ഗ്രാം 13,875 രൂപയായിരുന്നു. ഉച്ചക്ക് ഇത് 85 രൂപ ഇടിഞ്ഞ് 13,790 രൂപയായി. പവൻ 680 രൂപ ഇടിഞ്ഞ് 1,10,320 രൂപയായി. 18 കാരറ്റിലും വിലയിൽ ഇടിവുണ്ടായി. രാവിലെ ബി. ഗോവിന്ദൻ വിഭാഗത്തിന് ഗ്രാം 11,460 രൂപയായിരുന്നു. ഉച്ചക്ക് 70 രൂപ ഇടിഞ്ഞ് 11,390 രൂപയായി.

കെ. സുരേന്ദ്രൻ വിഭാഗത്തിന് രാവിലെ 11,400 രൂപയായിരുന്നു. ഉച്ചക്ക് 65 രൂപ ഇടിഞ്ഞ് 11,335 രൂപയായി. 14, 9 കാരറ്റുകളിലും വില കുറഞ്ഞു. 14 കാരറ്റ് രാവിലെ 8,880 രൂപയായിരുന്നു. ഉച്ചക്ക് 55 രൂപ ഇടിഞ്ഞ് 8,825 രൂപയായി. 9 കാരറ്റ് രാവിലെ 5,725 രൂപയായിരുന്നു. ഉച്ചക്ക് 35 രൂപ ഇടിഞ്ഞ് 5,690 രൂപയായി. വെള്ളിയുടെ വില 260 രൂപയായിരുന്നു.

Photo and News Source: Kvartha