വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ ‘ഇനി മര്യാദക്കാരനായിരിക്കില്ല’ എന്ന് കുറിച്ച ട്രംപ്, ഇറാൻ ഉടൻ ബുദ്ധിയോടെ പ്രവർത്തിക്കണമെന്നും ആണവരഹിത കരാറിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ സമീപനം കൂടുതൽ കടുപ്പമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രൂത്ത് സോഷ്യലിൽ പോസ്റ്റുചെയ്തതായുള്ള ട്രംപിന്റെ കുറിപ്പിൽ, “ഇറാൻ അവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഉടൻ ബുദ്ധിയോടെ പ്രവർത്തിക്കണം” എന്നും അദ്ദേഹം എഴുതി. ഇറാന്റെ ആണവപദ്ധതി, മിസൈൽ ശേഷി, പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. നിലവിലുള്ള കരാറുകൾ ആഗോള സുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന ട്രംപിന്റെ നിലപാടിൽ നിന്നാണ് പുതിയ ‘ട്രംപ് ഡീൽ’ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കാനും യുദ്ധവിരാമം ഉറപ്പാക്കാനുമുള്ള ഇറാന്റെ നിർദ്ദേശം അമേരിക്ക നിരസിച്ചു. പ്രധാന വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്.
Photo and News Source: Newsthen









