നോളജ് സിറ്റിയിലെ എസ് എസ് എഫ് ത്വയ്ബ ഗാര്‍ഡന്‍ യൂണിറ്റ് 54-മത് സ്ഥാപകദിനം ആഘോഷിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറി ആഘോഷവേളയിലായിരുന്നു ഈ പരിപാടി. ‘വിദ്യാര്‍ഥികള്‍ അനുഭവിച്ച വെളിച്ചം’ എന്ന പ്രമേയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വലന്‍സിയ ഗലേറിയ പരിസരത്ത് നടന്ന ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന ഡയറക്ടറേറ്റ് അംഗം ഇര്‍ശാദ് നൂറാനി പതാക ഉയർത്തി. കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്‍സൂര്‍ സഖാഫി, മുഹൈമിന്‍ നൂറാനി എന്നിവർ സ്ഥാപകദിന സന്ദേശം നൽകി.
യൂണിറ്റിലെ പ്രാസ്ഥാനിക നേതാക്കളായ ജാഫര്‍, ഫസല്‍ അമീന്‍, എസ് എസ് എഫ് ഭാരവാഹികൾ മിദ്‌ലാജ്, സുഹൈല്‍ എന്നിവർ സംസാരിച്ചു. ഫാഇസ് നൂറാനി, നബീല്‍ ഖാദിരി, എഞ്ചിനീയര്‍ ഫൈറൂസ് സഖാഫി, ലത്തീഫ്, മുനവ്വര്‍, അബ്ദുല്‍ ഗഫൂര്‍, യൂനുസ്, നാഫിഹ്, ഇര്‍ഫാന്‍ എന്നിവരുടെ നേതൃത്വത്തിൽ പരിപാടി സമാപിച്ചു.
Photo and News Source: Siraj Live









