മിൽമയുടെ പാൽ വില വർധനവിനെക്കുറിച്ചുള്ള ഡയറക്ടർ ബോർഡ് യോഗം ഇന്നുനടന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തീരുമാനം ഉണ്ടായില്ല. മെയ് ആറിനുശേഷം യോഗം ചേർന്ന് വില വർധിപ്പിക്കാൻ തീരുമാനമെടുക്കും എന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.
നിലവിൽ ലിറ്ററിന് നാലുരൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മിൽമ സമർപ്പിച്ച ശുപാർശയെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ലിറ്ററിന് നാലുമുതൽ ആറുരൂപ വരെ വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വിലവർധനവിനായി തേടിയിട്ടുണ്ട്. അനുമതി ലഭിക്കാത്തതിനാൽ തീരുമാനം നീട്ടിവെച്ചിരിക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി പാൽ വില വർധിപ്പിക്കാത്തതിനാൽ കർഷകരെ സഹായിക്കാനാണ് ഈ നടപടി. വിവിധ മേഖല യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Photo and News Source: Kairali News










