കൊല്ലം ജില്ലയിലെ എഴുകോണ്‍ സ്വദേശിയായ 56 വയസ്സുകാരനായ ലൂയിസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ ഷെഡ്ഡിലായിരുന്നു മൃതദേഹം. വീട്ടുകാരാണ് ലൂയിസിനെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് വിവരം അറിയിച്ചു.

എഴുകോണ്‍ പോലീസ് അന്വേഷണം നടത്തി. ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും ശ്വാസകോശത്തിലെ അണുബാധ മൂലം രക്തം ഛര്‍ദിച്ച് മരിച്ചതാണെന്നും പോലീസ് സ്ഥിരീകരിച്ചു. ലൂയിസ് സ്ഥിരം മദ്യപാനിയാണെന്നും പോലീസ് വെളിപ്പെടുത്തി. മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Photo and News Source: Siraj Live