സിംഗപ്പൂരിൽ വാഹന മെക്കാനിക്കുകൾക്ക് ജോലി നേടാൻ അവസരം ലഭിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. 20 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയും ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മെയ് 4.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. പ്രവൃത്തി പരിചയം വാഹനങ്ങളുടെ റിപ്പയർ, എഞ്ചിൻ ഓവർഹാൾ, പ്രത്യേക ടൂളുകളുടെ ഉപയോഗം, ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെ അറിവ് എന്നിവയിൽ രണ്ട് വർഷം ആവശ്യമാണ്. പ്രായപരിധി 22 മുതൽ 35 വയസ് വരെ. അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്.

പ്രതിമാസ ശമ്പളം 780 മുതൽ 832 സിംഗപ്പൂർ ഡോളർ (58,000 മുതൽ 62,000 രൂപ) വരെ. തിങ്കൾ മുതൽ ശനി വരെ 8 മണിക്കൂർ ജോലി. വാർഷിക അവധിയും പൊതു അവധികളും ലഭിക്കും. ഓവർടൈം ജോലിയ്ക്ക് 1.5 മടങ്ങ് വേതനം. പ്രതിമാസം പരമാവധി 72 മണിക്കൂർ ഓവർടൈം അനുവദിക്കും.

കരാർ കാലാവധി 2 വർഷമാണ്. തുടർന്ന് 2 വർഷത്തേക്ക് കൂടി പുതുക്കാം. താമസസൗകര്യവും യാത്രാസൗകര്യവും തൊഴിലുടമ നൽകും. അപേക്ഷകൾ ഓൺലൈനിലാണ് സമർപ്പിക്കേണ്ടത്.

Photo and News Source: Samakalika Malayalam