ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ 2026-2027 അദ്ധ്യയന വർഷത്തെ വിവിധ പി.ജി., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചു.
പ്രവേശന പരീക്ഷ 2024 മെയ് 4-ന് കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടക്കും. റാങ്ക് ലിസ്റ്റ് മെയ് 18-ന് പ്രസിദ്ധീകരിക്കും.
എം.എ., എം.എസ്.സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., മൾട്ടി ഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവരും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കാവുന്നതാണ്.
കാലടി മുഖ്യ കാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നിവിടങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുവാൻ www.ssus.ac.in ലോഗിൻ ചെയ്യുക. വിശദവിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
Photo and News Source: Malayalam Express










