ബംഗ്ലാദേശിൽ അഞ്ചാംപനി മാരകമായി വ്യാപിച്ചു വരുന്നു. 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം വ്യാപിച്ചു. മാർച്ച് 15 മുതൽ ഏപ്രിൽ അവസാനം വരെ 250-ൽ അധികം പേർ മരണമടഞ്ഞു. 30,000-ത്തിലധികം പേർക്ക് രോഗബാധ സംശയിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 80 ശതമാനം രോഗബാധിതരും കുട്ടികളാണ്. ധാക്കയിലെ ചേരിപ്രദേശങ്ങളായ കൊരളി, മിര്‍പുര്, ജത്രബാരി, രാജ്ഷാഹി, ഛത്തോഗ്രാം, ഖുല്‍ന എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കുറഞ്ഞ വാക്സിനേഷൻ നിരക്ക്, പ്രതിരോധ കുത്തിവയ്പ്പുകളിലെ തടസ്സങ്ങൾ, വാക്സിൻ അപര്യാപ്തത എന്നിവയാണ് രോഗം വ്യാപിക്കുന്നതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും ‘സേവ് ദ ചിൽഡ്രൻ ഇന്ത്യ’യും വ്യക്തമാക്കുന്നു. രാജ്യത്ത് വാക്സിനേഷൻ നിരക്ക് വളരെ കുറവാണ്. രോഗം തടയാൻ ഏപ്രിൽ 5-ന് അടിയന്തര വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. 18 ദശലക്ഷം കുട്ടികളെ ലക്ഷ്യമാക്കി ആരംഭിച്ച ഈ ക്യാമ്പ്, ദേശീയ തലത്തിൽ മെയ് 3-ന് വിപുലമായ വാക്സിനേഷൻ പദ്ധതി ആരംഭിക്കാനും തയ്യാറായിരിക്കുന്നു.

Photo and News Source: Siraj Live