കോട്ടയത്ത് ശക്തമായ വേനൽ മഴയോടൊപ്പം കൊടുങ്കാറ്റും ശക്തമായി. കൂരോപ്പടയിലെ എസ്.എൻ.പുരം ഇടത്തറ സന്തോഷ് കുമാറിന്റെ വീടിനു മുകളിലുണ്ടായ പുളിമരം കടപുഴകി വീണു. വീടിനു ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. നിലവിൽ ഭിത്തി പൊട്ടി വീട് താമസയോഗ്യമല്ലാതായി. മേലുകാവ് പഞ്ചായത്ത് പ്രദേശത്ത് കനത്ത മഴയും കൊടുങ്കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കി. മരങ്ങൾ റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിച്ഛേദവും ഉണ്ടായി.
പാലാ ടൗൺ ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡിന്റെ സീലിംഗ് അടർന്നു വീണു. ഈ സമയം ഷെഡിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. മുണ്ടക്കയത്ത് മഴയത്തു നിയന്ത്രണം വിട്ടു കാറും ഓട്ടോയും കൂട്ടിയിടിച്ചു. കേരള ഹോട്ടലിനു മുന്നിലാണ് ഈ അപകടം സംഭവിച്ചത്.
Photo and News Source: Sathyam Online








