ഇന്ത്യൻ വാഹന വിപണിയിൽ കൂപ്പെ എസ്‌യുവികളുടെ പ്രിയം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണ എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമായി പിന്നിലേക്ക് ചരിഞ്ഞ റൂഫ്ലൈൻ ഇവയ്ക്ക് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നു. നിലവിൽ വിപണിയിലുള്ള മികച്ച അഞ്ച് കൂപ്പെ എസ്‌യു മോഡലുകളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ.

മാരുതി സുസുക്കി ഫ്രോങ്ക്‌സ് മികച്ച മോഡലായി മാറിയിരിക്കുന്നു. 6.85 ലക്ഷം രൂപ മുതൽ ലഭ്യമായ ഈ വാഹനത്തിന് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ്, 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ ഓപ്ഷനുകളുണ്ട്. സിഎൻജി, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയും ലഭ്യമാണ്. പെട്രോൾ വേരിയന്റുകൾക്ക് 20.01-22.89 കി.മീ/ലിറ്റർ വരെ മൈലേജും സിഎൻജിക്ക് 28.51 കി.മീ/കി.ജി വരെയും ലഭിക്കുന്നു.

സിട്രോൺ ബസാള്‍ട്ട് X രണ്ടാം സ്ഥാനത്ത്. 8.55 ലക്ഷം രൂപ മുതൽ ലഭ്യമായ ഈ മോഡൽ ആകർഷകമായ ഡിസൈനും ഡയമണ്ട് കട്ട് അലോയ് വീലുകളുമുള്ളതാണ്. വിപണിയിൽ പ്രിയം നേടിയെടുക്കുന്ന മോഡലുകളിൽ ഒന്നാണിത്.

Photo and News Source: DriveSpark