തിരുവല്ലയിൽ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ രോഗികളും ബന്ധുക്കളും വലഞ്ഞു. തിരുവല്ല ആശുപത്രിയിൽ ചികിത്സയ്ക്കായി പോയ കാൻസർ രോഗിയെ ഹർത്താലിന് അനുകൂലമായ പ്രവർത്തകർ തടഞ്ഞു. തുടർന്ന് രോഗിയുടെ ബന്ധുക്കളും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഹർത്താലിന് മുന്നേ ആശുപത്രിയിലേക്ക് പോകണമായിരുന്നെന്നും ഹർത്താലിന് അനുകൂലികളായ പ്രവർത്തകർ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു. രോഗിയോട് 'ഹർത്താലിന് പൊളിക്കാനാണോ നീ വന്നത്? ' എന്നും ചോദിച്ചു. രോഗിയുടെ അവസ്ഥയെ മാനിക്കാത്തതിനെതിരെ ബന്ധുക്കൾ പ്രതിഷേധിച്ചു.

പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. തിരുവല്ലയിലും പരിസരങ്ങളിലും ബൈക്ക് യാത്രികരെ തടഞ്ഞു. കെഎസ്ആർടിസി ബസുകളും സ്റ്റാൻഡിൽ തന്നെ തടഞ്ഞു നിർത്തി.

Photo and News Source: Janmabhumi