തമിഴ് വെബ് സീരീസ് 'റിസോര്‍ട്ടു'വുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍ പരമ്പരയിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചു. നിര്‍മ്മാതാക്കളെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച നടി, തനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം പോലും നല്‍കാതെ തന്നെ മാനസികമായും ശാരീരികമായും തകര്‍ത്തുവെന്ന് വെളിപ്പെടുത്തി.

നായികാവേഷമാണെന്ന് വിശ്വസിപ്പിച്ച് സൈഡ് റോളുകള്‍ക്കായി മൂന്ന് തവണ വിളിച്ചുവരുത്തിയെന്നും വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ ഷൂട്ടിംഗിനായി കാത്തിരുത്തിയെന്നും അനുഗ്രഹ ആരോപിക്കുന്നു. ഷൂട്ടിംഗ് തുടങ്ങി രണ്ട് മാസത്തിന് ശേഷം കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതയാക്കിയതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം.

ഒരു വര്‍ഷത്തെ കരാറില്‍ കുടുക്കി തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെങ്കിലും, കരാര്‍ പ്രകാരമുള്ള പ്രതിഫലം നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും നടി പറയുന്നു. തിരികെ നല്‍കാനുണ്ടെന്ന് വിജയ് കുമാര്‍ പറയുന്ന അഡ്വാന്‍സ് തുക താന്‍ പണിയെടുത്തതിന് ലഭിച്ച അര്‍ഹതപ്പെട്ട കൂലിയാണെന്ന് അനുഗ്രഹ വ്യക്തമാക്കി.

Photo and News Source: Malayali Life