കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ 7 സീറ്റർ കാറുകളിലൊന്നായി മാറിയിരിക്കുന്ന മാരുതി സുസുക്കി എർട്ടിഗ. രണ്ട് ഫാമിലി ഒരുമിച്ച് യാത്ര ചെയ്യാനുള്ള സൗകര്യവും 8. 80 ലക്ഷം മുതൽ തുടങ്ങുന്ന വിലയുമാണ് ഇതിന്റെ പ്രധാന ആകർഷണം. കുറഞ്ഞ മെയിന്റനൻസ്, മികച്ച മൈലേജ്, കൂടുതൽ സ്ഥലം, പ്രായോഗികത എന്നിവയും ഇതിന്റെ വിജയത്തിന് കാരണമാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ എപ്പോഴും മുന്നിലാണ് എർട്ടിഗയുടെ സ്ഥാനം.

2025-26 സാമ്പത്തിക വർഷത്തിൽ 1,98,876 യൂണിറ്റ് വിൽപ്പന നടത്തിയ എർട്ടിഗ, 2 ലക്ഷത്തിനടുത്ത് എത്തുന്ന രാജ്യത്തെ ഏക എംപിവിയാണ്. ടൊയോട്ട ഇന്നോവ പോലുള്ള മറ്റ് മോഡലുകളെക്കാൾ വളരെ മുന്നിലാണ് ഇതിന്റെ വിൽപ്പന. ചെലവ് കുറഞ്ഞതും പരിപാലന സൗകര്യമുള്ളതുമായ ഈ കാർ, ഇന്ത്യയിലെ കുടുംബങ്ങൾക്കിടയിൽ ഏറ്റവും പ്രിയപ്പെട്ടതാണ്.

Photo and News Source: DriveSpark