ഹത്രാസ് ജില്ലയിലെ ലുറ്റ്‌സന്‍ റോഡിൽ 30 കാരിയായ പൂജ മൊബൈല്‍ ടവറിന് മുകളില്‍ കയറി പ്രതിഷേധം നടത്തി. തന്റെ കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായാണ് അവർ ടവറിലേക്ക് കയറിയത്. ഏകദേശം 100 അടി ഉയരമുള്ള ടവറിലായിരുന്നു പ്രതിഷേധം.

പൊലീസും അഗ്‌നിരക്ഷാ സേനയും ചേർന്ന് യുവതിയെ ടവറിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയുടെ ദാമ്പത്യ ജീവിതം സന്തോഷകരമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലായത്. യുവതിക്കും കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് നൽകാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും.

യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി സംസാരിച്ച പോലീസ്, സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് അറിയിച്ചു.

Photo and News Source: Kerala Online News