ഫരീദാബാദിലെ സെക്ടർ 77-ലെ ജല്‍ വിഹാർ വെല്‍ഫെയർ സൊസൈറ്റിയിൽ താമസിച്ചിരുന്ന 22 വയസ്സുകാരനായ ആദിത്യ ഭാട്ടി, ഓൺലൈൻ ഗെയിമിലൂടെ വലിയ തുക നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമത്തില്‍ സ്വയം വെടിവെച്ച് മരിച്ചു. വൈഎംസിഎ സർവകലാശാലയിലെ ബിഎസ്‌സി മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, മുൻ സൈനികനായ അമ്മാവന്റെ റിവോൾവർ ഉപയോഗിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെ ബാത്ത്റൂമിൽ വാതിലടച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും ചേർന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആദിത്യയെ കണ്ടു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തെത്തുടർന്ന് ബിപിടിപി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Photo and News Source: Kerala Online News










