കോഴിക്കോട് തളീക്കര കൊടക്കലിൽ വീടിന് തീപിടിച്ച് വീട്ടമ്മ നുസ്രത്ത് (40) മരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിലെ സോഫ സെറ്റിന് തീപിടിക്കുകയും പടരുകയും ചെയ്തു. അപകടസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. നാട്ടുകാർ തീ കാണുകയും നുസ്രത്തിനെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. ഹാളിലെ സോഫയടക്കം പൂർണ്ണമായും കത്തിനശിച്ചു. നുസ്രത്തിനു മൂന്ന് മക്കളുണ്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ്.
പോസ്റ്റ്‌മോർട്ടിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും။
Photo and News Source: Kerala Online News









