പശ്ചിമബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിലെ ഭവാനിപൂരിൽ നിന്ന് മത്സരിക്കുന്നുണ്ട്.
പ്രചാരണ കാലത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നു. 40,000 ബൂത്തുകളിൽ 12,000 ബൂത്തുകൾ പ്രശ്ന ബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2.5 ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
എട്ടു ജില്ലകളിൽ എൻഐഎ സംഘങ്ങളും ക്യാമ്പ് ചെയ്യുന്നു. പ്രശ്നക്കാരെന്ന് ആരോപിച്ച് 2,500 ഓളം പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
Photo and News Source: 24 News







