സംസ്ഥാനത്ത് വൈദ്യുതി ദൗർലഭ്യം നേരിടുന്നു. രാത്രി സമയത്ത് അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വൈകിട്ട് 6 മുതൽ രാത്രി 12 വരെയാണ് ഈ നിയന്ത്രണം. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.
വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലാണ്. ചൂട് അതികഠിനമായതിനാൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വൻ ഉയർച്ചയുണ്ട്. അഡിഷ്ണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎസിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്കാണ് യോഗം അനുമതി നൽകിയത്. നിലവിലെ വൈദ്യുതി ദൗർലഭ്യത്തെ തുടർന്നാണ് ഈ നടപടി. ഉപയോഗം കുറയ്ക്കുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
Photo and News Source: 24 News










