കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം സംസ്ഥാനത്തൊരു സംവേദനമാകുന്നു. ജാതി പീഡനവും മാനസിക-ശാരീരിക പീഡനവും മൂലം ആത്മഹത്യയ്ക്ക് നയിച്ചുവെന്ന ആരോപണത്തിലാണ് സംഭവം. നിതിൻ രാജിന്റെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയ മാനേജുമെന്റിന്റെ നടപടിയും നിരവധി വിദ്യാർത്ഥികളുടെ പരാതിയും ഈ സംഭവത്തെ കൂടുതൽ വഷളാക്കുന്നു.

ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടേഴ്സ് - പാരൻസ് അസോസിയേഷൻ, കുറ്റാരോപിതരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു. ക്രമിനൽ സ്വഭാവമുള്ള അധ്യാപകരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്നും ആവശ്യമുന്നയിച്ചു. സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകളിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന നടത്തണമെന്നും വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കണമെന്നും ആവശ്യപ്പെട്ടു.

Photo and News Source: Sathyam Online