ഇടുക്കി നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി കുറ്റം സമ്മതിച്ചു. മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് സജിയുടെ കുറ്റസമ്മതം. സഹോദരൻ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് റെജി തുടർച്ചയായി ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും സജി പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഒളിവിൽ പോയ സജി വീടിന് സമീപത്തെ മലമുകളിൽ കഴിയുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും പരിശോധനകൾ സജി കൃത്യമായി മനസ്സിലാക്കി.

Photo and News Source: 24 News