അബുദാബിയിൽ നിന്നാണ് ഈ വലിയ പ്രഖ്യാപനം. ഒപെക്, ഒപെക് പ്ലസ് സംഘടനകളിൽ നിന്ന് യുഎഇ പിന്മാറാൻ തീരുമാനിച്ചു. 1967 മുതൽ തുടർന്നുവന്ന ദീർഘകാല ബന്ധം മെയ് 1 മുതൽ അവസാനിക്കും. വിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഉത്പാദന-വിതരണ നയങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നേടുകയാണ് ലക്ഷ്യം. ദേശീയ താല്പര്യങ്ങളും നിക്ഷേപകരോടുള്ള ഉത്തരവാദിത്തവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ആഗോള ഊർജ വിപണിക്ക് കൂടുതൽ വഴക്കമുള്ള വിതരണമാവശ്യമാണെന്നും യുഎഇ വ്യക്തമാക്കി.
അഞ്ച് പതിറ്റാണ്ടുകളായി നിലനിന്ന സഹകരണ ബന്ധം ഇനി മാറ്റം വരും. സ്വതന്ത്ര ഉത്പാദന-വിതരണ നയങ്ങൾ സ്വീകരിക്കുന്ന പുതിയ ഘട്ടത്തിലേക്ക് യുഎഇ കടക്കുന്നു. ഈ തീരുമാനം ആഗോള എണ്ണ വിപണിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് നിരീക്ഷകർ കരുതുന്നു.
Photo and News Source: Media Mangalam










