സംസ്ഥാനത്ത് വേനൽ മഴ തുടരുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കാം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നും ചൂട് അനുഭവപ്പെടുന്നു.
Photo and News Source: 24 News










