സംസ്ഥാനത്ത് സ്വർണത്തിന്റെ വിപണി വിലയിൽ തുടർച്ചയായ ചാഞ്ചാട്ടം നേരിടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 100 രൂപ കുറഞ്ഞ് 13,925 രൂപയായി. ഇതോടെ ഒരു പവന്റെ വില 800 രൂപ ഇടിഞ്ഞ് 1,11,400 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം 80 രൂപ കുറഞ്ഞ് 11,445 രൂപയിലും, 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം 65 രൂപ കുറഞ്ഞ് 8,910 രൂപയിലും, 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം 45 രൂപ കുറഞ്ഞ് 5,745 രൂപയിലും എത്തി.

വെള്ളിയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. ഒരു ഗ്രാം വെള്ളി ഇപ്പോഴും 260 രൂപയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വില ഉയർന്നതിനുശേഷം, ശനിയും ഞായറും വിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. തിങ്കളാഴ്ച രാവിലെയും വില ഉയർന്നെങ്കിലും ഉച്ചയ്ക്കുശേഷം വീണ്ടും 520 രൂപ കുറഞ്ഞു. തുടർന്ന് ഇന്ന് രാവിലെയും 520 രൂപ ഇടിഞ്ഞു. ഇതോടെ ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 2,840 രൂപ താഴെയാണ് നിലവിലെ പവൻ വില.

Photo and News Source: Dhanam